Connect with us

Kerala

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇന്നും നിയമസഭയെ ചൂട് പിടിപ്പിക്കും; സിബിഐ അന്വേഷണത്തിലുറച്ച് പ്രതിപക്ഷം

രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബില്‍ പുതുക്കി ഇന്ന് അവതരിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല സ്വര്‍ണപ്പാളി വിവാദം പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും. സ്വര്‍ണം കാണാതായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നും ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നേരത്തെ പ്രശ്‌നം അടിയന്തര പ്രമേയ നോട്ടീസായി വന്നപ്പോള്‍ സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ചര്‍ച്ചക്കെടുക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു

സര്‍വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റല്‍ സര്‍വകലാശാല ഭേദഗതി ബില്ലും ഇന്ന് നിയമസഭയുടെ പരിഗണനക്കെത്തും. ഡിജിറ്റല്‍ വിസി നിയമനത്തില്‍ ചാന്‍സലറെ ഒഴിവാക്കി അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബില്‍. രണ്ട് മാസത്തിലൊരിക്കല്‍ സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സര്‍വകലാശാല നിയമഭേദഗതി ബില്‍. മുന്‍പ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബില്‍ പുതുക്കി ഇന്ന് അവതരിപ്പിക്കും

 

---- facebook comment plugin here -----

Latest