Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ പരിശോധന ജംഷെഡ്പൂരിലെ ലാബില്‍ നടത്തുമെന്ന് എസ്‌ഐടി കോടതിയെ അറിയിക്കും.

Published

|

Last Updated

കൊച്ചി|ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവില്‍ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ പരിശോധന ജംഷെഡ്പൂരിലെ ലാബില്‍ നടത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കും. സ്വര്‍ണക്കൊളള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹരജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക ശില്‍പ കേസില്‍ അദ്ദേഹം ജയിലില്‍ തുടരും.

ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. കൊടിമര പുന:പ്രതിഷ്ഠയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലന്‍സും കോടതിയെ അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം. കൊടിമര നിര്‍മ്മാണത്തിന് ഉപയോഗിച്ച സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

 

Latest