Kerala
ഇടത് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികളുടെ പൊതുവേദി; ആലോചനയുമായി ആര്‍ എം പി
സി എം പി, എന്‍ സി പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി അനൗദ്യോഗിക ചര്‍ച്ച ആരംഭിച്ചതായി ആര്‍ എം പി നേതാവ് എന്‍ വേണു.

കോഴിക്കോട് | ഇടത് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികളുടെ പൊതുവേദി രൂപവത്കരിക്കാന്‍ ആലോചനയുമായി ആര്‍ എം പി. ഇതുമായി ബന്ധപ്പെട്ട് സി എം പി, എന്‍ സി പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി അനൗദ്യോഗിക ചര്‍ച്ച ആരംഭിച്ചതായി ആര്‍ എം പി നേതാവ് എന്‍ വേണു പറഞ്ഞു.
സി പി ഐയുമായും ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മുന്നണിയിലുമുള്ള ഇടത് സ്വഭാവമുള്ള പാര്‍ട്ടികളെ ചേര്‍ത്ത് ഒരു പ്ലാറ്റ്‌ഫോം രൂപവത്കരിക്കുകയാണ് ലക്ഷ്യം. ഇതിലേക്ക് സി പി ഐ വന്നാല്‍ സ്വീകരിക്കുമെന്നും വേണു വ്യക്തമാക്കി.
---- facebook comment plugin here -----