Connect with us

International

ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സുയല്ല ബ്രേവര്‍മാനെ പുറത്താക്കി ഋഷി സുനക്

ഫലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്തതിനെക്കുറിച്ച് സുയല്ല നടത്തിയ അഭിപ്രായങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചത്.

Published

|

Last Updated

ലണ്ടന്‍| ആഭ്യന്തരമന്ത്രി സുയല്ല ബ്രേവര്‍മാനെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഫലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്തതിനെക്കുറിച്ച് സുയല്ല കഴിഞ്ഞാഴ്ച നടത്തിയ അഭിപ്രായങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചത്. ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളാണ് സുയല്ല ബ്രേവര്‍മാന്‍.

മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്തതിനെ എതിര്‍ത്തുകൊണ്ട് സുയല്ല ഒരു ലേഖനം എഴുതിയിരുന്നു. ഇതാണ് ഋഷി സുനകിനെ സമ്മര്‍ദത്തിലാക്കിയത്. ആഭ്യന്തരമന്ത്രിയുടെ നിലപാട് വലതുപക്ഷ പ്രതിഷേധക്കാരെ ലണ്ടനിലെ തെരുവിലിറങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബ്രിട്ടനില്‍ റാലി നടത്തുന്നത് പ്രകോപനപരവും അനാദരവുമാണെന്നായിരുന്നു സുനക് അഭിപ്രായപ്പെട്ടത്.

 

 

Latest