കലാപ ശ്രമം: കെ സുധാകരനെതിരെ കേസെടുത്തു
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ വിവാദ പ്രസംഗം.
കൊച്ചി | കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കലാപ ശ്രമത്തിനു കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ വിവാദ പ്രസംഗം. സുധാകരന്റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റു എന്ന കാട്ടി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദിര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധത്തിനിടെയാണ് കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റത്.
കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ മര്‍ദ്ദിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----