Kerala
അയ്യമ്പുഴയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം പേവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്
പരിശോധനാഫലം നെഗറ്റീവാണെന്ന് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.

കൊച്ചി \ എറണാകുളം അയ്യമ്പുഴയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജെനീറ്റ ഷിജുവിന്റെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം നെഗറ്റീവാണെന്ന് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി.
പനി ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചാണ് അയ്യമ്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു ജാസ്മി ദമ്പതികളുടെ മകള്‍ ജെനീറ്റ(12) മരിച്ചത്. അതേ സമയം മരണകാരണം വ്യക്തമാക്കാന്‍ ഇനി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. രണ്ടു ദിവസം പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച പുലര്‍ച്ചെ പനി കൂടി രക്തം ഛര്‍ദിച്ചിരുന്നു. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല
---- facebook comment plugin here -----