Uae
അറ്റകുറ്റപ്പണി: ഇന്ത്യൻ പാസ്പോർട്ട് സേവന പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ല
സെപ്തംബർ 24 തിങ്കളാഴ്ച പുലർച്ചെ 4.30 വരെയാണ് പോർട്ടൽ പ്രവർത്തനരഹിതമാകുക.
 
		
      																					
              
              
            ദുബൈ | അറ്റകുറ്റപ്പണികൾ കാരണം ഇന്ത്യൻ പാസ്പോർട്ട് സേവന പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു. സെപ്തംബർ 24 തിങ്കളാഴ്ച പുലർച്ചെ 4.30 വരെയാണ് പോർട്ടൽ പ്രവർത്തനരഹിതമാകുക.
എമർജൻസി “തത്കാൽ’ പാസ്പോർട്ടുകളും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ പാസ്പോർട്ടും അനുബന്ധ സേവനങ്ങളും എംബസിയിലും എല്ലാ ബി എൽ എസ് സെന്ററുകളിലും മുടങ്ങി. സെപ്തംബർ 22 വരെ അപ്പോയിന്റ‌്മെന്റ്നൽകില്ല. സെപ്തംബർ 21ന് അപ്പോയിന്റ‌്മെന്റ് ഷെഡ്യൂൾ ചെയ്ത ആളുകൾക്ക് പുതുക്കിയ തീയതി നൽകും. അത് സെപ്തംബർ 23നും സെപ്റ്റംബർ 27നും ഇടയിലായിരിക്കും. പുതുക്കിയ അപ്പോയിന്റ‌്മെന്റ്തീയതി അപേക്ഷകന് സൗകര്യപ്രദമല്ലെങ്കിൽ, പുതുക്കിയ അപ്പോയിന്റ‌്മെന്റ്തീയതിക്ക് ശേഷം അവർക്ക് ഏതെങ്കിലും ബി എൽ എസ് സെന്ററിൽ പോയി വാക്ക്-ഇൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇതിനായി പ്രത്യേക അപ്പോയിന്റ‌്മെന്റ് ആവശ്യമില്ല. മറ്റ് കോൺസുലാർ, വിസ സേവനങ്ങൾ സെപ്തംബർ 21 ന് യു എ ഇയിലുടനീളമുള്ള എല്ലാ ബി എൽ എസ് കേന്ദ്രങ്ങളിലും തുടർന്നും നൽകുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

