Connect with us

Kerala

വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മുന്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥനും സഹോദരനും സുഹൃത്തും അറസ്റ്റില്‍

പോലീസിനെ കണ്ട് അഖില്‍ കഞ്ചാവ് ക്ലോസറ്റില്‍ ഉപക്ഷിച്ചുവെങ്കിലുംബലമായി പിടിച്ചെടുത്തു

Published

|

Last Updated

പത്തനംതിട്ട |  കൊടുമണ്‍ ഐക്കാട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മുന്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥനും സഹോദരനും സുഹൃത്തും അറസ്റ്റില്‍.പന്തളം മങ്ങാരം അരുണ്‍ ഭവനം വീട്ടില്‍ എസ് അരുണ്‍(26 ), സഹോദരന്‍ അഖില്‍, പത്തനംതിട്ട പ്രമാടം പൂങ്കാവ് നെല്ലിനില്‍ക്കുന്നതില്‍ വീട്ടില്‍ എസ് സന്തോഷ്(45) എന്നിവരാണ് അറസ്റ്റിലായത്. അരുണ്‍ മുന്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സഹോദരനായ അഖില്‍ പന്തളം പോലീസ് സ്റ്റേഷനിലെ രണ്ട് അടിപിടി കേസുകളില്‍ പ്രതിയാണ്.

കൊടുമണ്‍ ഐക്കാട് റെയില്‍പുരം ജോണ്‍സന്റെ വീട്ടില്‍ 6 മാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് പ്രതികള്‍. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ജെ ഉമേഷ് കുമാര്‍, അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും, ഡാന്‍സാഫ് ടീമും ചൊവാഴ്ച വൈകീട്ടോടെ വീട് വളഞ്ഞു, ബലമായി വാതില്‍ തുറന്ന് അകത്തുകയറി പ്രതികളെ പിടികൂടുകയായിരുന്നു.

പോലീസിനെ കണ്ട് അഖില്‍ കഞ്ചാവ് ക്ലോസറ്റില്‍ ഉപക്ഷിച്ചുവെങ്കിലുംബലമായി പിടിച്ചെടുത്തു. കൊടുമണ്‍ എസ് ഐ ബിപിന്‍, സി പി ഓമാരായ വിന്‍സന്റ്, അലക്സ്, മനോജ്, അനൂപ് എന്നിവരും ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 

---- facebook comment plugin here -----

Latest