Kerala
പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
കൊച്ചി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മുംബൈയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

കൊച്ചി | പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു.ഹൃദയാഘാത്തെ തുടര്‍ന്നാണ് മരണം.ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് രാധാകൃഷ്ണന്‍ ചക്യാട്ട് ഏറെ പ്രശസ്തി നേടിയിട്ടുള്ളത്.
‘ചാര്‍ളി’ എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചിരുന്നു.ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.
കൊച്ചി സ്വദേശിയാണെങ്കിലും ഏറെക്കാലമായി മുംബൈയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന ‘പിക്‌സല്‍ വില്ലേജ്’ എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
---- facebook comment plugin here -----