Kerala
റെജി ചെറിയാന്‍ എംഎല്‍എയുടെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരുക്ക്; എംഎല്‍എ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്‌ഐ
.അപകടം നടന്നതിന് തൊട്ടുപിന്നാലെ എംഎല്‍എ സംഭവസ്ഥലത്തുനിന്ന് മുങ്ങിയതായും ഡിവൈഎഫ്‌ഐ നേതാവ് ആരോപിച്ചു.
ആലപ്പുഴ | കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. നെടുമുടി ആശാരി പറമ്പില്‍ സ്വദേശിയായ സുനീഷ്(22)നാണ് പരുക്കേറ്റത്. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത ആരോപണവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. അപകടസമയത്ത് എംഎല്‍എയാണ് വാഹനമോടിച്ചിരുന്നതെന്നും മദ്യപിച്ചിരുന്നുവെന്നും ഡിവൈഎഫ്‌ഐ നേതാവ് ജെയിംസ് ശാമുവല്‍ ആരോപിച്ചു.അപകടം നടന്നതിന് തൊട്ടുപിന്നാലെ എംഎല്‍എ സംഭവസ്ഥലത്തുനിന്ന് മുങ്ങിയതായും ഡിവൈഎഫ്‌ഐ നേതാവ് ആരോപിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നെടുമുടി ആശാരിപറമ്പില്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ സുനീഷ് നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എ.സി റോഡില്‍ ചമ്പക്കുളത്ത് വെച്ചായിരുന്നു എതിര്‍ ദിശയില്‍ വന്ന സുനീഷിന്റെ ബൈക്കില്‍ എംഎല്‍എയുടെ കാര്‍ ഇടിച്ചത്. ചമ്പക്കുളം മൂലം വള്ളംകളിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എംഎല്‍എ.
Content Highlights: Kuttanad MLA Reji Cheriyan’s car collided with a motorcycle on the AC Road in Chambakulam, Alappuzha. A 22-year-old youth named Suneesh sustained critical injuries and is in the intensive care unit at Vandanam Medical College. DYFI alleged that the MLA was driving under the influence of alcohol.




