Connect with us

kerala varma college election

കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്ന്

ഇടത് അധ്യാപകര്‍ കൗണ്ടിങ്ങ് അട്ടിമറിച്ചു എന്നായിരുന്നു കെ എസ് യു ആരോപണം

Published

|

Last Updated

തൃശ്ശൂര്‍ | കേരളവര്‍മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങ് ഇന്നു നടക്കും. രാവിലെ ഒന്‍പതിന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടക്കുന്ന വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.

കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. വീണ്ടും വോട്ടെടുപ്പ് നടത്തണ മെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു കോടതിയെ സമീപിച്ചിരുന്നത്.

ഹര്‍ജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ പിശകു കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും എസ് എഫ് ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചതെന്നും ഒരുവോട്ടിന് കെ എസ് യു സ്ഥാനാര്‍ഥി ജയിച്ചു എന്നുമായിരുന്നു കെ എസ് യു അവകാശപ്പെട്ടത്.

തുടര്‍ന്ന് എസ് എഫ് ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചത് കോളജിലെ ഇടത് അനുകൂലികളായ അധ്യാപകര്‍ നടത്തിയ തിരിമറിയാണെന്നും ഇതിനായി പലവട്ടം വൈദ്യുതി ഓഫാക്കി എന്നുമായിരുന്നു കെ എസ് യു ആരോപണം.

 

Latest