Connect with us

ipl 2022

ബാറ്റിംഗിലും ബോളിംഗിലും സമ്പൂര്‍ണ ആധിപത്യവുമായി ആര്‍ സി ബി; മുംബൈക്ക് തുടർ തോല്‍വി

ആര്‍ സി ബിയുടെ അനൂജ് റാവത്ത് (66) അര്‍ധ സെഞ്ചുറി നേടി.

Published

|

Last Updated

പുണെ | ബാറ്റിംഗിലും ബോളിംഗിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നില്‍ അടിയറവ് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ്. ഏഴ് വിക്കറ്റിനാണ് ആർ സി ബിയുടെ ജയം. ആര്‍ സി ബിയുടെ അനൂജ് റാവത്ത് (66) അര്‍ധ സെഞ്ചുറി നേടി. വിരാട് കോലി 48 റൺസെടുത്തു. ഈ സീസണില്‍ കളിച്ച നാല് മത്സരങ്ങളിലും ഇതോടെ മുംബൈ തോറ്റു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ഈ മുന്‍ ചാംപ്യന്‍മാര്‍.

ടോസ് നേടിയ ആര്‍ സി ബി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് നഷ്ടത്തില്‍ 151 റണ്‍സാണ് മുംബൈ എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍ സി ബി 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.

മുംബൈക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് പുറത്താകാതെ 68 റണ്‍സ് നേടി തിളങ്ങി. ആര്‍ സി ബി ബോളിംഗ് നിരയില്‍ ഹര്‍ഷല്‍ പട്ടേലും വനിന്ദു ഹസരംഗ ഡിസില്‍വയും രണ്ട് വീതവും ആകാശ് ദീപ് ഒന്നും വിക്കറ്റെടുത്തു.

Latest