Connect with us

National

ചിക്കനൊപ്പം എലി മാംസം; ഹോട്ടല്‍ മാനേജര്‍ക്കും ഷെഫിനുമെതിരെ കേസ്

ഹോട്ടല്‍ മാനേജര്‍ വിവിയന്‍ ആല്‍ബര്‍ട്ട് ഷികാവര്‍, അന്നത്തെ ഷെഫ്, ചിക്കന്‍ വിതരണക്കാരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Published

|

Last Updated

മുംബൈ| മുംബൈയില്‍ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍ വിഭവത്തില്‍ എലിയുടെ മാംസം കണ്ടെത്തിയ സംഭവത്തില്‍ കേസ്. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലെ ഒരു ഹോട്ടലിലെ മാനേജര്‍ക്കും ഷെഫിനുമെതിരെയാണ് കേസ്. അനുരാഗ് സിംഗ് എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ഹോട്ടലില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു അനുരാഗ് സിംഗ്. ബ്രെഡിനൊപ്പം ഒരു ചിക്കനും മട്ടണ്‍ താലിയും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഇറച്ചിക്കഷണം ഇവര്‍ക്ക് ലഭിച്ചു. ഇത് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് എലിയുടെ മാംസമാണെന്ന് മനസിലായത്. പിന്നാലെ ഹോട്ടല്‍ മാനേജരോട് ഇയാള്‍ ഇക്കാര്യം ചോദിച്ചു. എന്നാല്‍ ഒഴിഞ്ഞുമാറുന്ന മറുപടിയാണ് ലഭിച്ചത്.

ഇതോടെ അനുരാഗ് പോലീസിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജര്‍ വിവിയന്‍ ആല്‍ബര്‍ട്ട് ഷികാവര്‍, അന്നത്തെ ഷെഫ്, ചിക്കന്‍ വിതരണക്കാരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

 

 

Latest