Connect with us

Kerala

അഖില്‍ മാരാര്‍ ട്വന്റി-20യില്‍; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്.

Published

|

Last Updated

കൊച്ചി| സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി-20യില്‍. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി അടുപ്പമുണ്ട്. നേരത്തെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest