Connect with us

Kerala

ബലാല്‍സംഗം: എം എല്‍ എ എല്‍ദോസിനെതിരെ നടപടിക്ക് നിയമസഭയുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം | ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.

ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കം പോലീസ് തുടങ്ങിയിരുന്നു എങ്കിലും നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കാത്തിരിക്കകുയാണെന്നാണു വിവരം. ചൊവ്വാഴ്ച മുതല്‍ എം എല്‍ എ ഒളിവിലാണ്.

എം എല്‍ എ എന്ന നിലയില്‍ നിയമസഭയുടെ പരിരക്ഷ ഇക്കാര്യത്തില്‍ ലഭിക്കില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കിയതോടെ എം എല്‍ എ ഹോസ്റ്റല്‍ ഉള്‍പ്പെടെ എല്‍ദോസ് കുന്നപ്പിള്ളി എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലാക്കും. എം എല്‍ എ പദവിയിലുള്ള ഒരാള്‍ നിയമത്തിനു വഴങ്ങാതെ അധികനാള്‍ ഒളിവില്‍ കഴിയില്ലന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

വിവാദം കത്തി നില്‍ക്കുമ്പോഴും എം എല്‍ എക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നത് കോണ്‍ഗ്രസ്സിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. മുമ്പ് ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ പാര്‍ട്ടി സ്വീകരിച്ച കീഴ് വഴക്കം എല്‍ദോസിന്റെ കാര്യത്തിലും പാലിക്കണം എന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.