Kerala
റാന്നിയില്‍ കെ എസ് ആര് ടി സി ബസ്സിന്റെ ചില്ല് തകര്‍ത്തയാള്‍ അറസ്റ്റില്‍
റാന്നി സ്വദേശി അങ്ങാടി കരിങ്കുറ്റി മണിമലേത്ത് കാലായില്‍ വീട്ടില്‍ നിതിന്‍ ലെജു (21) ആണ് അറസ്റ്റിലായത്.
റാന്നി | രാത്രിയില്‍ റാന്നി കെ എസ് ആര് ടി സി ഡിപ്പോക്കുള്ളില് കയറി കെ എസ് ആര് ടി സി ബസിന്റെ ചില്ല് തകര്‍ത്തയാള്‍ അറസ്റ്റില്‍. റാന്നി സ്വദേശി അങ്ങാടി കരിങ്കുറ്റി മണിമലേത്ത് കാലായില്‍ വീട്ടില്‍ നിതിന്‍ ലെജു (21) ആണ് അറസ്റ്റിലായത്.
സെപ്തംബര്‍ അഞ്ചിന് രാവിലെയാണ് ബസിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നിരവധി സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പോലീസ് സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടര്‍ന്ന് സംഭവ ദിവസം കെ എസ് ആര് ടി സി പരിസരത്ത് പ്രതിയുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് ഇയാളിലേക്ക് എത്തുകയായിരുന്നു.
താനും സുഹൃത്തും ഒരുമിച്ച് യാത്ര ചെയ്തപ്പോള്‍ ഏതോ കെ എസ് ആര് ടി സി ബസ് സൈഡ് കൊടുക്കാത്തതിന്റെ വിരോധം കാരണമാണ് ഡിപ്പോക്കുള്ളില് കയറി ബസിന്റെ പിന്‍ഭാഗത്തെ എമര്‍ജന്‍സി വാതിലിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. എസ് എച്ച് ഒ. എസ് സിബി, സി പി ഒമാരായ എം എന്‍ അഞ്ജെലോ, പി പ്രദീപ്, പ്രസാദ് അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: Police arrested a man in Ranni for intentionally smashing the glass window of a KSRTC bus. The incident caused damage to public property and disruption to passengers. Authorities registered a case against the perpetrator and initiated further legal proceedings following the swift arrest.





