Kerala
രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 28 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും
നകുലന്‍ പത്തനംതിട്ടയിലും പോക്സോ കേസില്‍ പ്രതി.
അടൂര്‍ | രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 28 വര്‍ഷത്തെ കഠിനതടവും 1.35 ലക്ഷം രൂപ പിഴയും. പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് തകരമല കുറ്റിയില്‍ വീട്ടില്‍ നകുലന്‍ (47)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. ഈ വര്‍ഷം ആദ്യമാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തുന്നത്. അന്നത്തെ കൊടുമണ്‍ സി ഐ ആയിരുന്ന ശ്രീലാല്‍ ചന്ദ്രശേഖര്‍ ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കുകയും പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്സോ കേസിലും ശിക്ഷ അനുഭവിച്ചുവരുന്നയാളാണ് പ്രതി. സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. പി സ്മിത ജോണ്‍ കോടതിയില്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസണ്‍ ഓഫീസര്‍മാരായ എ എസ് ഐ. ഹസീന, എസ് സി പി ഒ. ദീപകുമാരി എന്നിവര്‍ ഏകോപിപ്പിച്ചു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Content Highlights: The Kasaragod POCSO Special Court sentenced an accused to 28 years of rigorous imprisonment for sexually assaulting a second-standard girl in Uppala. The court also imposed a fine of Rs 1.35 lakh on the convict. The case was investigated by the Kumbla police, leading to the speedy conviction.




