Connect with us

National

മധ്യപ്രദേശില്‍ ആറ് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന റാംനിവാസ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു

ദിഗ് വിജയ് സിംഗ് സര്‍ക്കാറിന്റെ കാലത്തെ മന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു റാംനിവാസ് റാവത്ത്

Published

|

Last Updated

 

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ ആറ് തവണ കോണ്‍ഗ്രസിന്റെ എംഎല്‍എ ആയിരുന്ന റാംനിവാസ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ദിഗ് വിജയ് സിംഗ് സര്‍ക്കാറിന്റെ കാലത്തെ മന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു റാംനിവാസ്.

മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഷിയോപൂര്‍ ജില്ലയിലെ വിജയ്പൂരില്‍ നിന്നാണ് റാംനിവാസ് ആറ് തവണയും കോണ്‍ഗ്രസിന്റെ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

---- facebook comment plugin here -----

Latest