Connect with us

National

സര്‍ബത്ത് വില്‍പ്പനക്ക് മതവിദ്വേഷവുമായി രാംദേവ്; സര്‍ബത്ത് ജിഹാദുണ്ടെന്ന് ആരോപണം

പതഞ്ജലിയുടെ സര്‍ബത്തൊഴികെ മറ്റെല്ലാം ടോയ്‌ലറ്റ് ക്ലീനറെന്ന് വിശേഷണം

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു പ്രത്യേക കമ്പനി സര്‍ബത്ത് വില്‍പ്പന നടത്തി സമ്പാദിക്കുന്ന പണം മദ്‌റസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് വിവാദ യോഗ ഗുരു രാംദേവ്. പതഞ്ജലിയുടെ റോസ് സര്‍ബത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനിറക്കിയ വീഡിയോയിലാണ് മതവിദ്വേഷ പരാമര്‍ശവുമായി രാംദേവ് രംഗത്തെത്തിയത്.
ലൗ ജിഹാദ് ഉള്ളതുപോലെ ഒരുതരം സര്‍ബത്ത് ജിഹാദാണിതെന്നും രാംദേവ് ആരോപിക്കുന്നു.

‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അത് സമ്പാദിക്കുന്ന പണം മദ്‌റസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മദ്‌റസകളും പള്ളികളും പണിയും. എന്നാല്‍ നിങ്ങള്‍ ഇത് കുടിച്ചാല്‍ ഗുരുകുലങ്ങള്‍ പണിയുമെന്നാണ് പതഞ്ജലിയുടെ റോസ് സര്‍ബത്ത് ഉയര്‍ത്തിക്കാട്ടി രാംദേവിന്റെ വാദം. മറ്റ് സര്‍ബത്ത് കമ്പനികളെ ടോയ്ലറ്റ് ക്ലീനര്‍ ആയാണ് വിശേഷിപ്പിക്കുന്നത്. സര്‍ബത്ത് ജിഹാദില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിന് ഈ സന്ദേശം എല്ലാവരിലും എത്തിച്ചേരണമെന്ന ആവശ്യത്തോടെയാണ്ണ് വീഡിയോ അവസാനിക്കുന്നത്.

 

---- facebook comment plugin here -----

Latest