Kerala
മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച്, ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രത
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഞ്ഞ ജാഗ്രത.

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ തുടരും. ഇന്നും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.
വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. കനത്ത മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രതക്ക് നിര്‍ദേശം നല്‍കി.
നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് മത്സ്യബന്ധനത്തിന് ഇന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.