Connect with us

National

ബിബിസി ഓഫീസിലെ റെയ്ഡ്: അദാനി വിഷയത്തില്‍ അന്വേഷണം ഇല്ലെന്ന് പരിഹസിച്ച് യെച്ചൂരി

ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്നാണ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പരിഹസിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം ബി.ബി.സി ഡോക്യുമെന്ററികള്‍ നിരോധിക്കുക. ശേഷം അദാനി വിഷയത്തില്‍ ജെ.പി.സി അന്വേഷണം ഇല്ലാതിരിക്കുക. ഇപ്പോള്‍ ബി.ബി.സി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്നാണ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തത്.

ഇന്ന് രാവിലെ 11.30നാണ് ബി.ബി.സിയുടെ പ്രധാന ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയത്. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍വേ നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. റെയ്ഡിനിടെ മാധ്യമപ്രവര്‍ത്തകരുടെ ലാപ്ടോപ്പുകളും ഫോണുകളും ഉദ്യോഗസ്ഥര്‍ വാങ്ങിച്ചു. പരിശോധനകള്‍ക്കുശേഷം ഇവ തിരിച്ചുനല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.