Connect with us

rahul gandhi

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത്, വഴിയോര കടയില്‍ നിന്ന് ഭക്ഷണം കഴിച്ച്, ആളുകള്‍ക്കിടയിലേക്ക് ഫുട്‌ബോള്‍ തട്ടി ഗോവയില്‍ രാഹുലിന്റെ പര്യടനം

അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് വഴിയോര ഭക്ഷണശാലയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചും ഇരുചക്ര ടാക്‌സിയില്‍ അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്തും രാഹുല്‍ ഗാന്ധി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്

Published

|

Last Updated

പനാജി | കേരളത്തില്‍ എത്തുമ്പോള്‍ അപ്രതീക്ഷിതമായി ചായക്കടകളിലും വഴിയോര ഭക്ഷണ ശാലകളിലും കയറി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പതിവ് ഗോവയില്‍ പരീക്ഷിച്ച് രാഹുല്‍ ഗാന്ധി എം പി. അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് വഴിയോര ഭക്ഷണശാലയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചും ഇരുചക്ര ടാക്‌സിയില്‍ അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്തും രാഹുല്‍ ഗാന്ധി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ദക്ഷിണ ഗോവയിലെ മീന്‍ പിടിത്ത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് ആശയവിനിമയം നടത്താനും രാഹുല്‍ സമയം കണ്ടെത്തി. ഇതിന് ശേഷമാണ് രാഹുല്‍ ബാംബോലിം ഗ്രാമത്തിലുള്ള വഴിയോര ഭക്ഷണ ശാലയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചത്. രാഹുലിനൊപ്പം ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കരും ഗോവ പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.

അവിടെ നിന്നും ഘനനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകളുമായി സംസാരിക്കാന്‍ അഞ്ച് കിലോമീറ്റര്‍ ദൂരയുള്ള റിസോര്‍ട്ടിലേക്ക് ഇരുചക്ര ടാക്‌സിയിലാണ് രാഹുല്‍ എത്തിയത്. തുടര്‍ന്ന് പനാജി തലേഗാവിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കവെ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് രാഹുല്‍ ഫുട്‌ബോള്‍ തട്ടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

Latest