Connect with us

National

നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണന്നെന്ന ചോദ്യം സത്യമറിയുന്നത് വരെ ആവർത്തിക്കുമെന്നും രാഹുൽ

Published

|

Last Updated

റായ്പൂര്‍| കോണ്‍ഗ്രസ് പ്ലീനറിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നാണ് രാഹുല്‍ഗാന്ധിയുടെ തുറന്നടിക്കൽ.

അദാനിയെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണന്നെന്ന ഒറ്റ ചോദ്യം മാത്രമാണ് ഞാന്‍ ഉന്നയിക്കുന്നത്. സത്യമറിയുന്നത് വരെ ഈ ചോദ്യം ചോദിച്ചുക്കൊണ്ടേയിരിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ചൈനയോട് ഏറ്റുമുട്ടാന്‍ കഴിവില്ലെന്ന് പറയുന്നതാണോ കേന്ദ്രസര്‍ക്കാരിന്റെ ദേശസ്‌നേഹം? ബ്രിട്ടിഷുകാരോട് പൊരുതിയപ്പോള്‍ അവര്‍ ഇന്ത്യയേക്കാള്‍ വലുതായിരുന്നില്ലേ എന്നും ചോദ്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.