allan shuhaib
അലൻ ശുഐബിന് ജാമ്യം; റാഗിംഗ് കേസില്ല
വിദ്യാർഥികളെ മർദിച്ചുവെന്ന കേസാണ് എടുത്തത്.

കണ്ണൂർ | എസ് എഫ് ഐ പ്രവർത്തകരുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത അലൻ ശുഐബിന് ജാമ്യം ലഭിച്ചു. അതേസമയം, അലനെതിരെ റാഗ് ചെയ്തതിന് കേസെടുത്തിട്ടില്ല. വിദ്യാർഥികളെ മർദിച്ചുവെന്ന കേസാണ് എടുത്തത്. കണ്ണൂരിലെ പാലാട് ക്യാമ്പസിൽ നിന്നാണ് അലനെ ധർമടം പോലീസ് ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. ഇവിടെ എൽ എൽ ബി വിദ്യാർഥിയാണ് അലൻ. പരാതി കെട്ടിച്ചമച്ചതാണെന്ന് അലൻ ശുഐബ് പറഞ്ഞു. അതിനിടെ ക്യാമ്പസിൽ വലിയ പ്രതിഷേധം രൂപപ്പെട്ടു.
രണ്ടാം വർഷ വിദ്യാർഥിയെ എസ് എഫ് ഐക്കാർ കൈയേറ്റം ചെയ്യാൻ വന്നപ്പോൾ താൻ തടയാൻ ശ്രമിച്ചെന്നും തുടർന്ന് സംഘർഷം രൂപപ്പെട്ടുവെന്നുമാണ് അലൻ പറയുന്നത്. ഇതിനിടെ അഞ്ചാം വർഷ വിദ്യാർഥിയെ എസ് എഫ് ഐക്കാർ കൈയേറ്റം ചെയ്യുകയും കണ്ണിൽ പരുക്കേൽക്കുകയും ചെയ്തു. ഇതിനിടെ തുടർന്ന് വിദ്യാർഥികൾ ശക്തമായി പ്രതിഷേധിച്ചു. നിഷ്പക്ഷ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് തലവനും സി ഐയും ഉറപ്പ് നൽകിയതായും അലൻ ഫേസ്ബുക്കിൽ കുറിച്ചു. പന്തീരാങ്കാവ് യു എ പി എ കേസിൽ ജാമ്യത്തിലാണ് അലൻ ശുഐബ്. അലൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കാം:
പാലയാട് ക്യാമ്പസ്സിലെ sfi യുടെ പൊറാട്ടു നാടകങ്ങളെപറ്റി ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക് ആരും പറയാതെതന്നെ അറിയാവുന്നതാണ് . ഇന്നലെ മുതൽ LLB second year വിദ്യാർത്ഥികളായ ബദറുദ്ധീൻ ,മുർഷിദ് എന്നിവരെ sfi ഫസ്റ്റ്ഇയർ വിദ്യാർത്ഥികൾ റാഗിങ് കേസിലോട്ടെത്തിക്കാൻ പ്രകോപിപ്പിച്ചിരുന്നു . പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞു മാറാനായി ബസ്സിൽ കയറിയ ഇവരെ ചിറക്കുനിവരെ ഇവർ ടുവീലറിൽ follow ചെയ്തിരുന്നു . അതിന്റെ തുടർച്ചയായി ഇന്ന് ബുധനാഴ്ച ക്യാമ്പസ്സിൽ ബദറുവിനെ കയ്യേറ്റം ചെയ്യാൻ വന്ന sfi ക്കാരെ allan ഷുഹൈബ് തടയാൻ ശ്രമിക്കുകയും തുടർന്ന് sfi കൂട്ടമായി ഇവരെ ആക്രമിക്കാനാരംഭിച്ചു .ഇത് കണ്ട 5ത് ഇയർ വിദ്യാർത്ഥി nishad urathodi പ്രശ്നം പരിഹരിക്കാൻ നിൽക്കവേ sfi ക്കാർ കയ്യേറ്റം ചെയ്തു കണ്ണിൽ സാരമായി പരിക്കേൽപ്പിച്ചു . കഴിഞ്ഞ കൊല്ലം മുകളിൽ പറഞ്ഞ മുർഷിദിനെ ബാത്റൂമിൽ വെച്ചു കയ്യേറ്റം ചെയ്യുകയും കണ്ണിലും ചെവിക്കും ഫോട്ടോയിൽ കാണും വിധം പരിക്കേൽപ്പിച്ചിരുന്നു . അന്നത്തെ റാഗിങ് കേസിന് ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല .


