Connect with us

വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് മീഡിയ വൺ, കൈരളി ചാനൽ റിപ്പോർട്ടർമാരെ ഗവർണർ ആക്രോശിച്ച് പുറത്താക്കിയത്. വാർത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് കേഡര്‍ മാധ്യമങ്ങളോട് താൻ സംസാരിക്കില്ലെന്നും കൈരളിയുടെയും മീഡിയാവണ്ണിന്റെയും റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ പോകണമെന്നുമായിരുന്നു ഗവർണറുടെ നിർദേശം. ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോട് ഗവർണർ കയർത്തു.  ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ എന്നായിരുന്നു ഗവര്‍ണറുടെ ആക്രോശം

വീഡിയോ കാണാം

---- facebook comment plugin here -----

Latest