Connect with us

Kozhikode

ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവല്‍ അഞ്ചാമത് എഡിഷന്‍ പ്രഖ്യാപിച്ചു

പാറപ്പള്ളി മര്‍കസ് മാലിക് ദീനാറും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹംദും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മുഖ്യ പരിപാടികള്‍ ഡിസംബര്‍ 3, 4 തീയതികളില്‍ കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയില്‍.

Published

|

Last Updated

മര്‍കസ് മാലിക് ദീനാര്‍ സംഘടിപ്പിക്കുന്ന ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷന്‍ ലോഗോ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പ്രകാശിപ്പിക്കുന്നു.

കോഴിക്കോട് | വിശുദ്ധ ഖുര്‍ആന്‍ മുഖ്യപ്രമേയമാക്കി ഇസ്‌ലാമിക ആശയങ്ങളില്‍ ഗവേഷണ പഠനത്തിന് പ്രചോദനം നല്‍കുന്ന ക്യു-കൗന്‍ ഖുര്‍ആന്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷന്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചു. ‘ദിവ്യസൗരഭ്യം അനുഭവിച്ചറിയുന്നു’ എന്ന പ്രമേയത്തില്‍ പാറപ്പള്ളി മര്‍കസ് മാലിക് ദീനാറും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹംദും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മുഖ്യ പരിപാടികള്‍ ഡിസംബര്‍ 3, 4 തീയതികളില്‍ കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയില്‍ നടക്കും.

ഫെസ്റ്റിവലിന്റെ ഭാഗമായി ഖുര്‍ആന്‍ പ്രമേയമായ വിവിധ പരിപാടികള്‍ നടക്കും. കേരളത്തിലെ വിവിധ ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ഥികള്‍ ഫെസ്റ്റിവലില്‍ സംബന്ധിക്കും. പ്രഖ്യാപന സംഗമത്തില്‍ മര്‍കസ് അക്കാദമീസ് ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂര്‍ക്കനാട്, മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹാഫിള് അബ്ദുല്‍ ഹസീബ് സഖാഫി, ഹംദ് ഭാരവാഹികള്‍ സംബന്ധിച്ചു.

Content Highlights: The 5th edition of the Q-Count Quran Festival has been officially announced. The event features various Quranic competitions and programs for participants. It aims to promote Islamic education and cultural values among the youth.