Kerala
കെ ടി ജലീലിനെതിരെ ആക്ഷേപവുമായി പി വി അന്‍വര്‍
ജലീല്‍ മലബാറിലെ വെള്ളാപ്പള്ളിയാവാന്‍ ശ്രമിക്കുകയാണെന്ന്

കോഴിക്കോട് | യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ സംരക്ഷണത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍ രംഗത്ത്. ഫിറോസിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച കെ ടി ജലീല്‍ എം എല്‍ എ മലബാറിലെ വെള്ളാപ്പള്ളിയാവാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി പി വി അന്‍വര്‍ രംഗത്തുവന്നു.
സര്‍ക്കാര്‍ പ്രതിരോധത്തിലാവുന്ന വിഷയങ്ങളില്‍ ശ്രദ്ധ തിരിക്കാനാണ് ജലീലിനെ ഇറക്കിയതെന്നും പ്രതികരിക്കേണ്ട വിഷയങ്ങളില്‍ ജലീല്‍ പ്രതികരിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വര്‍ഗീയത പറയുമ്പോള്‍ അദ്ദേഹം ഗുരുദേവനെക്കാള്‍ വലിയ ആളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
വെള്ളാപ്പള്ളിയുടെ സമുദായത്തിലുള്ളവര്‍തന്നെ അദ്ദേഹത്തിനെതിരെ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി പൂമാല ചാര്‍ത്തിക്കൊടുക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.