Connect with us

International

അഞ്ചാം തവണയും പുടിന്‍ റഷ്യയുടെ പ്രസിഡന്റ് പദത്തിലേക്ക്; നേടിയത് 87.07 ശതമാനം വോട്ടുകള്‍

ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിന്‍.

Published

|

Last Updated

മോസ്‌കോ |  റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും വിജയം ആവര്‍ത്തിച്ച് വ്‌ളാദിമിര്‍ പുടിന്‍. 87.97 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്റെ വിജയം. 2030 വരെ ആറ് വര്‍ഷം ഇനി പുടിന്‍ റഷ്യയുടെ പ്രസിഡന്റ്പദത്തിലിരിക്കും. ഇതോടെ സ്റ്റാലിന് ശേഷം ഏറ്റവുമധികകാലം ഭരണത്തിലിരിക്കുന്ന നേതാവാകുകയാണ് പുടിന്‍.

പുടിന്‍ പ്രസിഡന്റാകുന്നതിനെതിരെ റഷ്യയില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. പുടിനെതിരെ നൂണ്‍ എഗെയ്ന്‍സ്റ്റ് പുടിന്‍ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. റഷ്യയിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധിച്ചത്. ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ ഭാര്യ യുലിയ ബെര്‍ലിനില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

അതേ സമയം പാശ്ചാത്ത്യ രാജ്യങ്ങള്‍ക്ക് വേണ്ടി റഷ്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന തീവ്രവാദികളെന്നാണ് നവല്‍നിയുടെ അനുയായികള്‍ക്ക് നേരെ ക്രിംലിന്‍ ഉയര്‍ത്തുന്ന ആരോപണം.

Latest