Connect with us

National

പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളി കായിക പ്രതിഭ പി ടി ഉഷയേയും തമിഴ് സംഗീത സംവിധായകൻ ഇളയരാജയേയും രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. കര്‍ണാടകയില്‍ നിന്ന് വീരേന്ദ്ര ഹെഡ്‌ഗേ, ആന്ധ്രാപ്രദേശില്‍ നിന്ന് വി വിജയേന്ദ്ര പ്രസാദ് എന്നിവരെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശപ്രകാരമാണ് നാല് പേരെയും രാഷ്ട്രപതി നാമനിർദേശം ചെയ്തത്. നാല് പേരെയും പ്രധാനമന്ത്രി ട്വിറ്ററിൽ അഭിനന്ദനമറിയിച്ചു.

പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സ്പോര്‍ട്സിലെ അവരുടെ നേട്ടങ്ങള്‍ പരക്കെ അറിയപ്പെടുന്നുവെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന അത്ലറ്റുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന അവരുടെ പ്രവര്‍ത്തനവും ഒരുപോലെ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇളയരാജയുടെ സര്‍ഗാത്മക പ്രതിഭ തലമുറകളിലുടനീളം ആളുകളെ ആകര്‍ഷിച്ചതായി മറ്റൊരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ പല വികാരങ്ങളെയും മനോഹരമായി പ്രതിഫലിപ്പിക്കുന്നുവെന്നും ഒരു എളിയ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല. കോഴിക്കോട് ജില്ലയിലെ പയ്യോളിയാണ് സ്വദേശം. ‘പയ്യോളി എക്സ്പ്രസ്’ എന്ന പേരിലാണ് പി ടി ഉഷ അറിയപ്പെടുന്നത്.

തെന്നിന്ത്യയിലെ ഒരു സംഗീതസം‌വിധായകനും, ഗായകനും, ഗാന രചയിതാവുമാണ്‌ ഇളയരാജ. മുപ്പതുവർഷത്തെ തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീതസം‌വിധാനം നിർ‌വഹിച്ചിട്ടുള്ള ഇദ്ദേഹം ഏതാണ്ട് 800 ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്. തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയാണ്‌. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.സിനിമകൾക്കായി അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

 

Latest