Connect with us

Kerala

മുഖ്യപരീക്ഷ തിയതികളില്‍ മാറ്റം വരുത്തി പിഎസ്‌സി; പുതുക്കിയ തിയതികള്‍ ഇങ്ങനെ

പി എസ് സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം ഉദ്യോഗാര്‍ഥികളെ അറിയിച്ചിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷകള്‍ക്കായി 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളില്‍ പിഎസ്‌സി മാറ്റം വരുത്തി.പുതുക്കിയ തീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് സെയില്‍സ് മാന്‍ (സപ്ലൈ കോ), ഫീല്‍ഡ് വര്‍ക്കര്‍ (ഹെല്‍ത്ത് സര്‍വ്വീസ്), ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ (വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ്) വി ഇ ഒ (എസ് ആര്‍ ഫോര്‍ എസ് സി / എസ് ടി) റൂറല്‍ ഡെവലപ്‌മെന്റ്, ബൈന്‍ഡര്‍ (ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‌സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അദര്‍ ടൈപ്പിസ്റ്റ് പോസ്റ്റ്‌സ് എന്നീ പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്.

ഡിസംബര്‍ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.അസിസ്റ്റന്റ് സെയില്‍സ് മാന്‍ പരീക്ഷ ഡിസംബര്‍ 12 ന് ആരംഭിക്കും. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പരീക്ഷാര്‍ത്ഥികള്‍ കലണ്ടര്‍ പരിശോധിച്ച് മാറ്റം വരുത്തിയിരിക്കുന്ന തീയതികള്‍ ശ്രദ്ധിക്കേണ്ടതാണ്. പി എസ് സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം ഉദ്യോഗാര്‍ഥികളെ അറിയിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest