Connect with us

sahithyothsavu

ഖത്വര്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉല്‍ഘാടനം ചെയ്തു

Published

|

Last Updated

ദോഹ | അസിം ടെക്‌നോളജി സ്‌പോണ്‍സര്‍ ചെയ്യുന്ന 12ാമത് ഖത്വര്‍ പ്രവാസി സാഹിത്യോത്സവിന് സമാരംഭം കുറിച്ചു. പോസ്റ്റ് കൊവിഡ് കാലത്തും കലാ- സാഹിത്യങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഖത്വര്‍ കലാലയം സാംസ്‌ക്കാരിക വേദി പ്രവാസികള്‍ക്ക് നല്‍കുന്ന ഇത്തരം അവസരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് കേരളാ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉല്‍ഘാടനം ചെയ്തു.

പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യാഥിതി ആയിരുന്നു. പ്രവാസലോകത്ത് അറ്റുപോകുന്ന സാഹിത്യാഭിരുചികള്‍ ഇത്തരം അവസരങ്ങളിലൂടെ നിലനിര്‍ത്തിക്കൊണ്ട് പോകാനാവും എന്നും, യുവത്വം ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാവണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മാപ്പിളപ്പാട്ട്, കവിതാ പാരായണം, ഖവാലി സൂഫീ ഗീതം തുടങ്ങി 64 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. രാവിലെ 8ന് ആരംഭിച്ച സാഹിത്യോത്സവ് രാത്രി 9 മണിയോടെ സമാപിക്കും. വിജയികള്‍ ഡിസംബര്‍ 3ന് നടക്കുന്ന ഗള്‍ഫ് തല പ്രവാസി സഹിത്യോത്സവ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടും.

---- facebook comment plugin here -----

Latest