Connect with us

maadin

മഅദിന്‍ അലുംനൈ സമ്മേളനത്തിന് പ്രൗഢ പരിസമാപ്തി

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമി ശരീഅത്ത് കോളേജ്, ദഅവാ കോളേജ് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച അലുംനൈ സമ്മേളനത്തിന് പ്രൗഢ പരിസമാപ്തി.  കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു സംഗമം.

സംഗമം രാവിലെ 10 ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ക്ലാസിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. പുതിയ കാലത്തോട് സംവദിക്കാനാവശ്യമായ കഴിവുകള്‍ ആര്‍ജിക്കണമെന്നും മഹല്ലുകളില്‍ മത സൗഹാര്‍ദവും സമാധാനവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ആത്മീയതയില്‍ വഞ്ചിതരാവരുതെന്നും അതിന് നേതൃത്വം നല്‍കുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അലുംനൈ അസോസിയേഷന്‍ ഓഫ് മഅദിന്‍ അലുംനൈ നെറ്റ് വര്‍ക്‌സ് ലോഗോ പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ് ദാനം നടത്തി. സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശിഹാബ് സഖാഫി വെളിമുക്ക് പ്രസംഗിച്ചു.

36 വര്‍ഷത്തെ അധ്യാപന ജീവിതത്തിനിടയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആയിരത്തില്‍പരം പൂര്‍വ വിദ്യാര്‍ഥികളെ ഒരുമിച്ചു ചേര്‍ത്ത ആത്മനിര്‍വൃതിയിലാണ് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. 1986 ല്‍ മലപ്പുറം ജില്ലയിലെ മേല്‍മുറി മസ്ജിദുന്നൂറില്‍ അധ്യാപന ജീവിതം ആരംഭിച്ചത് മുതലാണ് സയ്യിദ് ബുഖാരിയുടെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. തുടര്‍ന്ന് 1997 ലാണ് മഅ്ദിന്‍ അക്കാദമിക്ക് തുടക്കം കുറിച്ചത്. ഇരുകാലഘട്ടങ്ങളിലും സയ്യിദ് ബുഖാരിയുടെ ശിക്ഷണത്തിലായി പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികളില്‍ മുദരിസുമാര്‍, അധ്യാപകര്‍, ട്രൈനേഴ്സ്, കോളേജ് ലക്ചേഴ്സ്, ഡോക്ടേഴ്സ്, സൈക്യാട്രിസ്റ്റുകള്‍, ജേണലിസ്റ്റുകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളില്‍ സേവനമനുഷ്ഠിച്ചു വരുന്നവരുണ്ട്.

Latest