National
സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി; ലഡാക്കില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
ബി ജെ പി ഓഫീസിന് പ്രതിഷേധക്കാര്‍ തീയിട്ടു.

ലഡാക്ക് | സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേ ലഡാക്കില്‍ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.
ഇവിടുത്തെ ഒരു ബി ജെ പി ഓഫീസിന് പ്രതിഷേധക്കാര്‍ തീയിട്ടു. സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ആവശ്യമുന്നയിച്ച് നിരാഹാര സമരമനുഷ്ഠിച്ചിരുന്ന രണ്ടുപേരെ ബോധക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സമരം തെരുവിലേക്ക് വ്യാപിച്ചത്.
---- facebook comment plugin here -----