Connect with us

National

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പഞ്ച്കുളയിലെ വീടിന് സമീപമാണ്‌ പ്രതിഷേധിച്ചത്

Published

|

Last Updated

പഞ്ച്കുള|  ഹരിയാനയില്‍ പുതിയ പെന്‍ഷന്‍ പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം. നൂറുക്കണക്കിന് ആളുകളാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പഞ്ച്കുളയിലെ വീടിന് സമീപം പ്രതിഷേധിച്ചത്. പ്രതിഷേധിച്ച ജീവനക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഏകദേശം 70,000 ജീവനക്കാര്‍ ഇന്ന് പ്രതിഷേധിക്കാന്‍ ഒത്തുകൂടിയെന്നും ബിജെപി സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതി ഒഴിവാക്കി പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും ബഹാലി സംഘര്‍ഷ് സമിതിയുടെ വക്താവ് പ്രവീണ്‍ ദേശ്വാള്‍ അഭിപ്രായപ്പെട്ടു.

പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ ജീവനക്കാരന് വിരമിച്ച ശേഷം പ്രതിമാസ പെന്‍ഷന് അര്‍ഹതയുണ്ട്. പ്രതിമാസ പെന്‍ഷന്‍ സാധാരണയായി വ്യക്തിയുടെ അവസാനത്തെ ശമ്പളത്തിന്റെ പകുതിയാണ്. പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം പെന്‍ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യണം. അതിന്റെ അടിസ്ഥാനത്തില്‍, സൂപ്പര്‍അനുവേഷനില്‍ അവര്‍ക്ക് ഒറ്റത്തവണ തുകയ്ക്ക് അര്‍ഹതയുണ്ട്.

2003 ഡിസംബറിലാണ് പഴയ പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കിയത്. 2004 ഏപ്രില്‍ 1 മുതല്‍ പുതിയ പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു.

 

 

 

 

 

---- facebook comment plugin here -----

Latest