Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറില്‍ പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

മറ്റു പാര്‍ട്ടിയില്‍ ചേരില്ലെന്നും അന്ത്യംവരെ കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ചുനില്‍ക്കുമെന്നും ഷക്കീല്‍ അഹമ്മദ്

Published

|

Last Updated

പാട്ന |  ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഷക്കീല്‍ അഹമ്മദ് പാര്‍ട്ടിവിട്ടു. ചില നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിടുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു.മറ്റു പാര്‍ട്ടിയില്‍ ചേരില്ലെന്നും അന്ത്യംവരെ കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ചുനില്‍ക്കുമെന്നും ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി. അഞ്ചുതവണ എംഎല്‍എയായും പാര്‍ട്ടിയുടെ ദേശീയ വക്താവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

താന്‍ നേരത്തെ രാജി വയ്ക്കാന്‍ തീരുമാനിച്ചിരുന്നതായും തിരഞ്ഞെടുപ്പ് അവസാനിച്ചശേഷം വിവരം പുറത്തുവിടാന്‍ തീരുമാനിച്ചിരുന്നതായും ഷക്കീല്‍ അഹമ്മദ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ബാധിക്കുന്ന തരത്തിലുളള ഒരു വിഷയവും പുറത്തുവരരുതെന്നും അതിലൂടെ വോട്ടുകള്‍ കുറയരുതെന്നും ആഗ്രഹിച്ചിരുന്നുവെന്നും കത്തിലുണ്ട്

അതേ സമയം സംസ്ഥാനത്ത് വീണ്ടും എന്‍ഡിഎ ഭരണത്തില്‍ തുടരുമെന്ന തരത്തിലുളള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ബിജെപി-ജെഡിയു നേതൃത്തിലുള്ള മുന്നണി 130ലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പറയുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പരമാവധി അഞ്ച് സീറ്റുകളിലൊതുങ്ങുമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. 2020ല്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ സഖ്യം ഭരണത്തിലെത്തിയത്.

---- facebook comment plugin here -----

Latest