Kerala
കെ എസ് ആര്‍ ടി സിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര വേണ്ട: സ്വകാര്യ ബസ് ഉടമകള്‍
സ്വകാര്യ ബസിലെ യാത്രക്കാരില്‍ എഴുപത് ശതമാനവും സ്ത്രീകളാണ്.
പാലക്കാട്| കെ എസ് ആര്‍ ടി സിയില്‍ വനിതകള്‍ക്കുള്ള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. അങ്ങനെ നല്‍കിയാല്‍ സ്വകാര്യ ബസ് മേഖല നശിക്കുമെന്നും കെ എസ് ആര്‍ ടിസി പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറുമെന്നും ബസ് ഉടമകള്‍ വിമര്‍ശിച്ചു.
സ്വകാര്യ ബസിലെ യാത്രക്കാരില്‍ എഴുപത് ശതമാനവും സ്ത്രീകളാണ്. കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രം സ്വകാര്യ ബസ് സര്‍വീസ് നടത്തേണ്ടിവരും.
തമിഴ്നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. അതിനാല്‍ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും സ്വകാര്യ ബസ് മേഖലയ്ക്ക് പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ക എസ് ആര്‍ ടി സിയിലെ സൗജന്യ യാത്ര. ‘ഇന്ദിര ഗ്യാരണ്ടി’ എന്ന പേരില്‍ പുറത്തിറക്കിയാണ് യു ഡി എഫ് ഇക്കാര്യം അവതരിപ്പിച്ചത്. മേയ് ഒമ്പത് മുതല്‍ കെ എസ് ആര്‍ ടി സി പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്തി വരികയാണ്.







