Connect with us

Kerala

പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരില്‍; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ ഉദ്ഘാടനം ഉച്ചക്ക് ശേഷം

ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും

Published

|

Last Updated

കൊച്ചി  | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ ഗുരുവായൂരിലെത്തും. രാവിലെ 7.40ന് ഗുരുവായുരില്‍ എത്തുന്ന മോദി എട്ടു മണി വരെ ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിക്കും.കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തുക. ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും.

ക്ഷേത്ര ദര്‍ശനത്തിനു ശേഷം 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോദി 9.45 ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് കൊച്ചിയിലേക്ക് തിരികെയെത്തുന്ന പ്രധാനമന്ത്രി കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. വൈകുന്നേരത്തോടെ തിരികെ ഡല്‍ഹിയിലേക്ക് മടങ്ങും.