Connect with us

Kerala

ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

ജനങ്ങളെ നര്‍മം കൊണ്ട് രസിപ്പിച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ നര്‍മം കൊണ്ട് രസിപ്പിച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നസെന്റിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്നസെന്റിന്റെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധിയും അനുശോചനമറിയിച്ചു. അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചു. കാന്‍സറിനെതിരായ ധീരമായ പോരാട്ടവും നടത്തി. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

 

 

Latest