Connect with us

National

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതല്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍; കേന്ദ്രനിര്‍ദേശം

'ആരോഗ്യം പരമം ധനം' എന്ന ടാഗ് ലൈനും നല്‍കണം.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും പേര് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നിര്‍ദേശം. ആയുഷ്മാനിന് കീഴില്‍ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനി മുതല്‍ ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നാണ് അറിയപ്പെടുക. ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും നല്‍കണം.

ഡിസംബര്‍ അവസാനത്തോടെ പേരു മാറ്റം പൂര്‍ത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. സ്വന്തം കെട്ടിടത്തിലല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ പേര് പ്രദര്‍ശിപ്പിക്കണം. പേരിന് മാറ്റം വരുത്താന്‍ 3,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയുഷ്മാന്‍ ഭാരത് പോര്‍ട്ടലില്‍ ഫോട്ടോ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാനങ്ങള്‍ അവരുടെ ഭാഷകളിലേക്ക് പേര് മാറ്റാവുന്നതാണ്. എന്നാല്‍ ടാഗ് ലൈനില്‍ മാറ്റം വരുത്താന്‍ പാടില്ല.