Connect with us

Kerala

ത്രിദിന സന്ദര്‍ശനത്തിന് രാഷ്ട്രപതി കേരളത്തില്‍; ഉജ്ജ്വല സ്വീകരണം

തദ്ദേശീയമായി നിര്‍മിച്ച ആദ്യവിമാന വാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. തുടര്‍ന്ന് ഐ എന്‍ എസ് ദ്രോണാചാര്യയിലെ പരിപാടിയില്‍ പങ്കെടുക്കും.

Published

|

Last Updated

കൊച്ചി | ത്രിദിന സന്ദര്‍ശനാര്‍ഥം രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി. ഇതാദ്യമായാണ് മുര്‍മു കേരളം സന്ദര്‍ശിക്കുന്നത്. ഇന്ന് ഉച്ചക്ക് 1.45ഓടെ നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ രാഷ്ട്രപതിക്ക് ഉജ്ജ്വല സ്വീകരണമാണ് കേരളം നല്‍കിയത്.

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി പി ജോയ്, ഡി ജി പി. അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, റൂറല്‍ എസ് പി. വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തദ്ദേശീയമായി നിര്‍മിച്ച ആദ്യവിമാന വാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. തുടര്‍ന്ന് നാവിക സേനയുടെ പരിശീലന കേന്ദ്രമായ ഐ എന്‍ എസ് ദ്രോണാചാര്യയിലെ പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കും.