Connect with us

Kerala

ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും

അനില്‍ ഇക്ക (21) എന്നയാളെയാണ് കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്.

Published

|

Last Updated

കോട്ടയം | ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. 2022 നവംബറില്‍ ഏറ്റുമാനൂരിലെ സ്‌കൂള്‍ ഹോസ്റ്റലിലെ താത്ക്കാലിക കെട്ടിടത്തില്‍ വച്ച് ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനു വിധേയനാക്കിയ അനില്‍ ഇക്ക (21) യെയാണ് കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്.

ഏറ്റുമാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എച്ച് എസ് ഒ മാരായിരുന്ന സി ആര്‍ രാജേഷ് കുമാര്‍, പ്രസാദ് എബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പോള്‍ കെ എബ്രഹാം ഹാജരായി.