Ongoing News
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ് പി ഷാനാവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍
ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡല്‍ഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ എസ്‌ഐ. ആര്‍ എസ് ഷിബു അര്‍ഹനായി.
ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡല്‍ഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ എസ്‌ഐ. ആര്‍ എസ് ഷിബു അര്‍ഹനായി.
കേരള പോലീസില്‍ നിന്ന് എസ്പി ഷാനവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നുള്ള പത്ത് പോലീസ് ഉദ്യോഗസ്ഥരും മെഡലിന് അര്‍ഹരായി.
കേരള ഫയര്‍ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാരായ ഐ ബി റാണി, കെ വി ശ്രീജേഷ് എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു


