Connect with us

Kerala

മുന്‍കരുതലായി നിയന്ത്രണങ്ങള്‍; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, നാടുകാണി ചുരത്തില്‍ ഗതാഗത നിയന്ത്രണം

നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം മാറ്റിവെച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ ശക്തമാവുകയും ദുരന്തങ്ങളുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മലപ്പുറം നാടുകാണി ചുരത്തില്‍ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം മാറ്റിവെച്ചു.

അതേസമയം, ശബരിമല യാത്രക്ക് വിലക്കില്ല. നിറപുത്തരി ചടങ്ങിനായി ശബരിമല നട നാളെ തുറക്കും. കാലാവസ്ഥ മോശമായാല്‍ എന്തുവേണമെന്ന് കലക്ടര്‍ക്ക് തീരുമാനമെടുക്കാം. ശ്രീകോവിലിലെ ചോര്‍ച്ച പരിശോധിക്കാനുള്ള സംഘം ഇന്ന് മല കയറും. ആറന്മുള വള്ള സദ്യക്കും നിലവില്‍ വിലക്കില്ല.

Latest