Connect with us

National

CBI ഡയറക്ടറായി പ്രവീണ്‍ സൂദിനെ നിയമിച്ചു

രണ്ട് വര്‍ഷമായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രവീണ്‍ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. നിലവിലെ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ സേവനം ഈ മാസം അവസാനിക്കാനിരിക്കെയാണ് പ്രവീണ്‍ സൂദിന്റെ പുതിയ നിയമനം.

രണ്ട് വര്‍ഷമായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി. നേരത്തെ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയില്‍ പ്രവീണ്‍സൂദ് ഇടം പിടിച്ചിരുന്നു. 1986 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്.