Connect with us

Kerala

പിപി സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്

Published

|

Last Updated

തിരുവന്തപുരം |  ഘടക കക്ഷികള്‍ക്ക് രാജ്യസഭാ സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം തീരുമാനമെടുത്തതോടെ സീറ്റ് ലഭിച്ച സിപിഐ തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായിയെ പ്രഖ്യാപിച്ചു. പിപി സുനീര്‍ ആണ് സിപിഐക്കായി രാജ്യസഭയിലേക്ക് മത്സരിക്കുക. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായ സുനീര്‍ പൊന്നാനി സ്വദേശിയാണ്.

ജോസ് കെ മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ടു സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസ് (എം) നുമാണ് സിപിഎം വിട്ടു നല്‍കിയത്.

Latest