Health
ഹൃദയാരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഉറക്കക്കുറവ് ഹൃദയത്തിന് ആയാസം വർദ്ധിപ്പിക്കുകയും രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ മനസ്സിനെ മാത്രമല്ല നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ വിട്ടുമാറാത്ത സമ്മർദ്ദം ഹൃദയാരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. സമ്മർദ്ദം മൂലം ഹൃദയാരോഗ്യത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നോക്കാം.
രക്തസമ്മർദ്ദം
ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം അഡ്രിനാലിൻ ഉത്തേജിപ്പിക്കുകയും രക്തസമ്മർദ്ദത്തിൽ താൽക്കാലിക കുതിച്ചുചാട്ടത്തിന് കാരണമാവുകയും ചെയ്യുന്നു.ഇത് ഹൃദയാരോഗ്യത്തെയും ബാധിക്കാം.
അനാരോഗ്യകരമായ ശീലങ്ങൾ
സമ്മർദ്ദ അവസ്ഥയിൽ ആളുകൾ പലപ്പോഴും പുകവലി അമിത ഭക്ഷണം അല്ലെങ്കിൽ മദ്യപാനം എന്നിവയിലേക്ക് തിരിയുന്നു. ഇതും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും.
വീക്കം
വിട്ടുമാറാത്ത സമ്മർദ്ദം വീക്കം വർദ്ധിപ്പിക്കും ഇത് ഹൃദ്രോഗത്തിന് കാരണമാകും.
ഉറക്കത്തിന്റെ ഗുണനിലവാരം
ഉറക്കക്കുറവ് ഹൃദയത്തിന് ആയാസം വർദ്ധിപ്പിക്കുകയും രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
കൊളസ്ട്രോൾ ലെവൽ
സ്‌ട്രെസ് ഹോർമോണുകൾ രക്തത്തിലെ ലിപിഡ് പ്രൊഫൈലുകളെ സ്വാധീനിക്കുകയും ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യും.
ഹൃദയപേശികളെ ബാധിക്കുന്നു
ദീർഘകാല സമ്മർദ്ദം ഹൃദയമിടിപ്പ് കൂട്ടുകയും സ്ട്രസ് കാർഡിയോ മയോപ്പതി പോലെ അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. നിങ്ങളുടെ മറ്റു ശീലങ്ങൾ മാത്രമല്ല നിങ്ങൾക്ക് സമ്മർദ്ദം അകലാത്ത അവസ്ഥയുണ്ടെങ്കിലും അത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് മനസ്സിലായല്ലോ?