Kerala
തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വം: ജോണ്‍ ബ്രിട്ടാസ്
പീഡിതര്‍ക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണ്. രോദനങ്ങള്‍ക്ക് കാതോര്‍ക്കുന്നതു കര്‍ത്തവ്യമല്ല, മനുഷ്യത്വമാണ്. നമ്മള്‍ നീട്ടുന്ന സഹായഹസ്തം സൗമനസ്യമല്ല, ചുമതലയാണ്.

തിരുവനന്തപുരം | തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വം ആണെന്നും ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി. പീഡിതര്‍ക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണ്. രോദനങ്ങള്‍ക്ക് കാതോര്‍ക്കുന്നതു കര്‍ത്തവ്യമല്ല, മനുഷ്യത്വമാണ്. നമ്മള്‍ നീട്ടുന്ന സഹായഹസ്തം സൗമനസ്യമല്ല, ചുമതലയാണ്.
നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തിന് എന്തെങ്കിലും തിരിച്ചകൊടുത്തില്ലെങ്കില്‍ നമ്മള്‍ മനുഷ്യരാവുമോ എന്നും ഫേസ് ബുക്ക് പോസ്റ്റില്‍ ബ്രിട്ടാസ് കുറിച്ചു.
ബ്രിട്ടാസിന്റെ എഫ് ബി കുറിപ്പ്:
അവര്‍ ക്രെഡിറ്റ് അവകാശപ്പെടുന്നുണ്ടല്ലോ?
എടുക്കട്ടെ – ഒപ്പം, ഭരണഘടന നല്‍കുന്ന വിശ്വാസാവകാശം നിഷേധിച്ചതിന്റെ, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം തട്ടിത്തകര്‍ത്തതിന്റെ,
സ്വച്ഛമായി സഞ്ചരിക്കാന്‍ അനുവദിക്കാത്തതിന്റെ, ആള്‍ക്കൂട്ടവിചാരണ ചെയ്തതിന്റെ, അസഭ്യവര്‍ഷം ചൊരിഞ്ഞതിന്റെ, കള്ളക്കേസ് ചുമത്തിയതിന്റെ, കാരാഗൃഹത്തില്‍ അടച്ചതിന്റെ, തിരുവസ്ത്രത്തില്‍ ക്രിമിനലുകള്‍ക്കൊപ്പം പീഡനത്തിന്റെ ദിനരാത്രങ്ങള്‍ സമ്മാനിച്ചതിന്റെ,
ജാമ്യം എതിര്‍ത്തതിന്റെ… ഒക്കെയും ക്രെഡിറ്റും എടുക്കട്ടെ.
മുതലും പലിശയും പിഴപ്പലിശയും കൂട്ടി എടുക്കട്ടെ.
അപ്പോള്‍, നിങ്ങള്‍ക്കു വേണ്ടേ ക്രെഡിറ്റ് ?
അയ്യോ വേണ്ടേ വേണ്ട.
തടവിലാക്കപ്പെട്ട ഭരണഘടനക്കു വേണ്ടി ശബ്ദമുയുര്‍ത്തുന്നത് ഔദാര്യമല്ല ഉത്തരവാദിത്വം ആണ്. ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്തവന് ആ ഉത്തരവാദിത്വം പതിന്മടങ്ങാണ്.
പീഡിതര്‍ക്ക് വേണ്ടി പോരടിക്കുന്നത് കരുണയല്ല, കടമയാണ്.
രോദനങ്ങള്‍ക്ക് കാതോര്‍ക്കുന്നതു കര്‍ത്തവ്യമല്ല, മനുഷ്യത്വമാണ്.
നമ്മള്‍ നീട്ടുന്ന സഹായഹസ്തം സൗമനസ്യമല്ല, ചുമതലയാണ്.
നിങ്ങളെ നിങ്ങളാക്കിയ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ മനുഷ്യരാകുമോ?
ജോണ്‍ ബ്രിട്ടാസ്