Connect with us

National

പൂഞ്ച് ഭീകരാക്രമണം; 12 പേര്‍ കസ്റ്റഡിയില്‍

അതേ സമയം ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് വെടിയുണ്ടകളെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

ശ്രീനഗര് |  പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് അക്രമണവുായി ബന്ധമുണ്ടെന്ന് സംശയത്തിക്കുന്നു. അതേ സമയം ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് വെടിയുണ്ടകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രക്കിന്റെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ സുരക്ഷാ സേന ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന ബറ്റാ-ഡോരിയ മേഖലയില്‍ ഡ്രോണുകളും സ്‌നിഫര്‍ നായ്ക്കളെയും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്.

പ്രദേശത്തെ കനത്ത മഴ മുതലെടുത്താണ് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് സൈനിക ആസ്ഥാനമായ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഗ്രനേഡാക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്

അതേസമയം കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ അറിയിച്ചു. ഒരു കോടി രൂപ വീതമാണ് ധനസഹായമായി നല്‍കുന്നത്. പഞ്ചാബ് സ്വദേശികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സൈനികര്‍. അഞ്ച് സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഏപ്രില്‍ 20ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.