Connect with us

Kerala

ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വി എസ് ചന്ദ്രശേഖരനെതിരായ പീഡന പരാതി വ്യാജം; റിപോര്‍ട്ട് നല്‍കി പോലീസ്

പരാതിക്ക് കാരണം മുന്‍ വൈരാഗ്യം. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി.

Published

|

Last Updated

കൊച്ചി | ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വി എസ് ചന്ദ്രശേഖരനെതിരായ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയാണ് വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി.

മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ റഫര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വി എസ് ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ നടി പരാതി നല്‍കിയിരുന്നത്.

അതിനിടെ, കൊച്ചിയിലെ ഐ ടി സ്ഥാപന ഉടമയ്‌ക്കെതിരായ പീഡന പരാതിയില്‍ പ്രതി വേണുഗോപാലകൃഷ്ണന്റെ ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ബെന്‍സ് ജി വാഗണ്‍ കാറാണ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിനുള്ളില്‍ വച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു അതിജീവിതയുടെ പരാതി. പ്രതി ഒളിവിലാണ്.