Kerala
പി എം ശ്രീ: വീഴ്ച സമ്മതിച്ച് സി പി എം
മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഒപ്പുവച്ചതും മന്ത്രിസഭ പൂര്‍ണമായ അര്‍ഥത്തില്‍ ചര്‍ച്ച നടത്താത്തതും വീഴ്ചയായി.
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ വീഴ്ച സമ്മതിച്ച് സി പി എം. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഒപ്പുവച്ചത് പാളിച്ചയായെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
മന്ത്രിസഭ പൂര്‍ണമായ അര്‍ഥത്തിലും ചര്‍ച്ച നടത്തിയിട്ടില്ല. അത് വീഴ്ചയാണ്.
കേന്ദ്രത്തിന് കത്തയക്കുന്ന കാര്യത്തില്‍ മന്ത്രിസഭ മറുപടി പറയട്ടെയെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
---- facebook comment plugin here -----




